കാഞ്ഞങ്ങാട് : വെള്ള കെട്ട് രൂക്ഷമായി കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറം 35 ാം വാര്‍ഡ് സൂനാമി കോളനിയിലെ 41 വീട്ടിലെ കുടുംബാഗങ്ങള്‍ കഴിയുന്ന പുഞ്ചാവി കടപ്പുറം എല്‍ പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി സന്ദര്‍ശനം നടത്തി. യു ഡി എഫ് ചെയര്‍മാന്‍ എം.പി. ജാഫര്‍ , കണ്‍വീനര്‍ കെ.പി.ബാലകൃഷ്ണന്‍ , നേതാക്കളായ എം.കുഞ്ഞികൃഷ്ണന്‍ , കെ.കെ.ബാബു, ശരത് മരക്കാപ്പ്, പത്മനാഭന്‍ ഐങ്ങോത്ത്, സെയ്തു മരക്കാപ്പ് എന്നിവരും സംബന്ധിച്ചു. ക്യാമ്പിലെ ഭക്ഷണ വിതരണത്തിനായി സ്വന്തം ശംബളത്തില്‍ നിന്ന് പത്തായിരം രൂപ രാജ്‌മോഹന്‍ഉണ്ണിത്താന്‍എം.പി.നല്‍കി.
