ജി.എച്ച്. എസ്.എസ് പള്ളിക്കര പ്ലസ്സ് വണ്‍ പ്രവേശനോല്‍സവം നടത്തി

പള്ളിക്കര: താങ്ങായി തണലായി മികവാര്‍ന്ന രക്ഷാകര്‍ത്തൃത്വം കൂടെയുണ്ട് കരുത്തേകാന്‍, ജി.എച്ച്. എസ്.എസ് പള്ളിക്കര പ്ലസ്സ് വണ്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രവേശനോത്സവം നടത്തി. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഗീത കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം ബി. ഷാനവാസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ ടി എം രേണുക സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷക്കീല ബഷീര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിദ്ദീഖ് പള്ളിപുഴ, വൈസ് പ്രിന്‍സിപ്പള്‍ കെ.വി. സുരേഷ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട്, മദര്‍ പി ടി എ പ്രസിഡന്റ് സുമീറ.കെ, പി.ടി.എ വൈസ് പ്രസിഡന്റ് നൗഷാദ് പൂച്ചക്കാട്, പി ടി.എ പ്രതിനിധി പ്രേംകുമാര്‍, സൗഹൃദ കോര്‍ഡിനേറ്റര്‍ ഗില്‍സ എന്നിവര്‍ സംസാരിച്ചു. രക്ഷിതക്കള്‍ക്കുള്ള ബോധവല്‍കരണ ക്ലാസ് സുലേഖ ടീച്ചര്‍ നടത്തി. കുട്ടികളെ ആരവത്തോടെ ക്ലാസ് മുറിയിലേക്ക് ക്ഷണിച്ചു. രാഗില്‍ മാഷ് നന്ദിയുംപറഞ്ഞു.

error: Content is protected !!