പാലക്കുന്ന് പാഠശാല ശാസ്ത്രീയ നീന്തല്‍ പരിശീലനത്തിന് തുടക്കം; വടക്കുമ്പാട് നമ്പിക്കുളത്തില്‍ ഗഫൂര്‍ ഒ ടി ഉദ്ഘാടനം ചെയ്തു

കരിവെള്ളൂര്‍ : പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയ നീന്തല്‍ പരിശീലനത്തിന് തുടക്കമായി. വടക്കുമ്പാട് നമ്പിക്കുളത്തില്‍ കാസര്‍കോട് ജില്ലാ ട്രഷറിയിലെ അസി. ട്രഷറി ഓഫീസര്‍ ഗഫൂര്‍ ഒ ടി കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ശശിധരന്‍ ആലപ്പടമ്പന്‍ അധ്യക്ഷത വഹിച്ചു. കൊടക്കാട് നാരായണന്‍, സി. ചന്ദ്രന്‍ സംസാരിച്ചു.സിവില്‍ സര്‍വീസ് ദേശീയ നീന്തല്‍ താരം സി. ചന്ദ്രന്‍ മാഷാണ് പരിശീലകന്‍. പത്ത് വയസ്സിന് മുകളിലുള്ള 34 കുട്ടികളാണ് ഒന്നാം ബാച്ചില്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്.

error: Content is protected !!