ഇരിയ: ഉറങ്ങാന്‍ കിടന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. ഇരിയയില്‍ താമസിക്കുന്ന കെ വി മുഹമ്മദ് കുഞ്ഞിയുടെ മകന് മുഹമ്മദ് നിഹാല്‍ (17) നെയാണ് കാണാതായത്. ഇന്നലെ രാത്രി 12 മണിക്കും രാവിലെ 7 മണിക്കും ഇടയിലാണ് വീട്ടില്‍ നിന്നും കാണാതായത്.
മുഹമ്മദിന്റെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. രാംനഗര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. കുട്ടിയെ
വിവരം ലഭിക്കുന്നവര്‍ അമ്പലത്തറ പോലീസ് സ്റ്റേഷന് 0467-2243200 നമ്പറില്‍ അറിയിക്കുക.
