കനത്ത മഴയുടെ അവധിയിലും ശില്പശാലയില്‍ മുഴുകി സമഗ്ര ശിക്ഷാ സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍

കാസര്‍കോട് /കാറടുക്ക : കനത്ത മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചപ്പോള്‍ അവധിയില്ലാത്തെ ജില്ലയിലെ സമഗ്ര ശിക്ഷാ സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ വര്‍ണ്ണക്കൂടാരം പഠനോപകരണ നിര്‍മ്മാണ ശില്പശാലയിലായിരുന്നു. 21 ന് ഉദ്ഘാടനം ചെയ്യുന്ന കാറടുക്ക ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രീ സ്‌കൂളിന്റെ 13 ഇടങ്ങളിലേക്കുള്ള നിര്‍മ്മാണ ശില്പശാലയിലായിരുന്നു ഇവര്‍. മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയപ്പോഴാണ് മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ബേക്കല്‍ ഹോസ്ദുര്‍ഗ് ബി.ആര്‍ സികളിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍കാറടുക്ക സ്‌കൂളിലെത്തി സ്റ്റാര്‍ഡ് വര്‍ണ്ണ കൂടാരം നിര്‍മ്മാണ ശില്പശാലയില്‍ ഏര്‍പ്പെട്ടത്. പി ജി.വി.എച്ച് എസ് എസ് കാറഡുക്ക യില്‍ നടന്ന സ്റ്റാര്‍ 8 ശില്പശാലയില്‍ പ്രഗല്‍ഭരായ ബി ആര്‍ സി ട്രെയിനര്‍ നൊപ്പം സ്‌കൂളിലെ അധ്യാപകരും പി ടി എ യും പ്രീ പ്രൈമറി കുട്ടികളുടെ രക്ഷിതാക്കളും പ്രീസ്‌കൂള്‍ കുട്ടികള്‍ക്കു വേണ്ടി 500 ഓളം ആകര്‍ഷണീയമായ പഠനോപകരണങ്ങളൊരുക്കി.ശില്പശാലയുടെ സമാപന ഉദ്ഘാടനം
കാറഡുക്ക പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രത്‌നാകര നിര്‍വഹിച്ചു. പി. ടി.എ പ്രസിഡന്റ് സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എ പ്രസീജ , രൂപ സത്യന്‍ എസ് എം സിചെയര്‍മാന്‍ സുരേഷ് മൂടാംകുളം , മദര്‍ പി ടി എ പ്രസിഡന്റ് കെ.ആര്‍ രഞ്ജനി , സീനിയര്‍ അസിസ്റ്റന്റ് എ ജ്യോതികുമാരി, വര്‍ണ്ണക്കൂടാരം സംസ്ഥാന റിസോഴ്‌സ് അധ്യാപകന്‍, ബി.ആര്‍.സി ചെറുവത്തൂരിലെ
പി. രാജഗോപാലന്‍, വര്‍ണ്ണക്കൂടാരം സ്‌കൂള്‍ കോര്‍ഡിനേറ്റര്‍മാരായ പി കുഞ്ഞമ്പു, എ വി രമേശ്, തങ്കമണി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
സ്‌കൂള്‍ എച്ച് എം.സഞ്ചീവ എം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ: അശോകന്‍ നന്ദിയും പറഞ്ഞു. ഹോസ്ദുര്‍ഗ് ബി.ആര്‍ സിയിലെ മൃദുലൂമാരി എ.വി ശ്രീജ കാര്യത്തും , ബേക്കല്‍ ബി.ആര്‍ സിയില്‍ നിന്ന് കെ.സരിത, എ കെ.ഷീന, പി നിഷ ,കെ പ്രിയ യും കാസര്‍കോട ബി.ആര്‍ സി യില്‍ നിന്ന് കെ ബിന്ദു പി സന്ധ്യഎന്നിവരും മഞ്ചേശ്വരത്ത് നിന്ന് എ മിഥുല , പി രാജേശ്വരി, കെ പ്രകാശ് എന്നിവരും കുമ്പളയില്‍ നിന്നും പി വി അജില, ഷീന മാത്യു, പി സതീഷ്, എന്നിവരും പങ്കെടുത്തു. ചെറുവത്തൂര്‍ ബി.ആര്‍ സി ട്രെയിനര്‍ പി. രാജഗോപാലന്‍ ശില്പശാലക്ക് നേതൃത്വം നല്‍കി.

 

error: Content is protected !!