ഒന്നര കിലോ കഞ്ചാവുമായി പിടിയിലായ കേസില്‍ പ്രതിക്ക് രണ്ട് വര്‍ഷം കഠിന തടവും 20000 രൂപ പിഴയും

കാഞ്ഞങ്ങാട്: ഒന്നര കിലോ കഞ്ചാവുമായി പിടിയിലായ കേസിലെ പ്രതിക്ക് രണ്ട് വര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും. പടന്ന ആലക്കല്‍ സുഹറ മന്‍സില്‍ ടി റത്തീക്ക് (54) നെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ.പ്രിയ ശിക്ഷിച്ചത്. 2020 ഫെബ്രുവരി 12 ന് രാവിലെ പത്ത് മണിക്ക് പടന്ന ഗവ: ഹോസ്പിറ്റലിന് സമീപം വെച്ച് നീലേശ്വരം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ സാദിഖും സംഘവുമാണ് പ്രതിയെ ഒന്നര കിലോ കഞ്ചാവുമായി പിടികൂടിയത്. തുടര്‍ന്ന് അന്വേഷണം നടത്തിയത് കാസര്‍കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍മാരായ വിനോദ് ബി നായര്‍ ,ഡി. ബാലചന്ദ്രന്‍ എന്നിവരായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ജി. ചന്ദ്രമോഹന്‍ ,അഡ്വ. എം.ചിത്രകല എന്നിവര്‍ ഹാജരായി.

error: Content is protected !!