നീലേശ്വരം : ശക്തമായ മഴയെ തുടര്‍ന്ന് നെടുങ്കണ്ട ഭാഗത്ത് വെള്ളം കയറിയ വീടുകളിലെ 13 ഓളം പേരെ നിലേശ്വരം തൈക്കടപ്പുറം കണിച്ചിറ കമ്യൂണിറ്റി ഹാളില്‍ ആരംഭിച്ച റിലീഫ് ക്യാമ്പിലേക്ക് മാറ്റി. ക്യാമ്പ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ .രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അജിത്ത് സി ഫിലിപ്പ് , എച്ച്.ഐ ഗിരീഷ് കുമാര്‍ സന്ദര്‍ശിച്ചു. ഇതുമായി ബന്ധപ്പെട്ട് നിലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി ശാന്ത നേരില്‍ കണ്ട് കാര്യങ്ങള്‍ വിലയിരുത്തി.
