ബി ജെ പിസമരം ഫലം കണ്ടു; മാവുങ്കാല്‍ വെള്ളക്കെട്ട് നീക്കി

മാവുങ്കാല്‍: റോഡ് നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ അപാകതയെ തുടര്‍ന്ന് ദേശീയ പാതയില്‍ മാവുങ്കാല്‍ ടൗണില്‍ വെള്ള പൊക്കം കാരണം ജനങ്ങള്‍ അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ സമരം ഫലം കണ്ടു. കെട്ടി കിടക്കുന്ന വെള്ളം ഒഴുകി പോകാന്‍ ഓവുചാലിന്റെ പ്രവൃത്തി ആരംഭിച്ചു. ചെറിയ മഴ വന്നാല്‍ പോലും മാവുങ്കാലില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. നിരവധി തവണ മേഘ കണ്‍സഷന്‍ കമ്പനി അധികൃതരെ നേരില്‍ പ്രശ്‌നപരിഹാരം ആവശ്യപ്പെട്ടിരുന്നു. പരിഹരിക്കാമെന്ന ഉറപ്പുംനല്‍കിയതല്ലാതെ മറ്റു നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല ഇതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ കമ്പനി അധികൃതരുടെ വാഹനങ്ങള്‍ തടഞ്ഞത്.സ്ഥലത്തെത്തിയ കമ്പനി ജനറല്‍ മാനേജര്‍ ഭാസ്‌കര്‍ ബിജെപി പ്രവര്‍ത്തകരുമായി സംസാരിച്ചു.ഉടനെ തന്നെ നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തികള്‍ ആരംഭിക്കുകയും ചെയ്തു.സമരപരിപാടികള്‍ക്ക് ബിജെപി മുന്‍ ജില്ല ജനറല്‍ സെക്രട്ടറി എ വേലായുധന്‍, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം.പ്രശാന്ത് സൗത്ത് ജനറല്‍ സെക്രട്ടറി പി.പദ്മനാഭന്‍,
ബിജെപി ജില്ലാ കമ്മിറ്റി അംഗം രവീന്ദ്രന്‍ മാവുങ്കാല്‍, എന്‍ അശോക് കുമാര്‍,മണ്ഡലം സെക്രട്ടറി വൈശാഖ് മാവുങ്കാല്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് മിഥില , സെക്രട്ടറി ഗംഗാധരന്‍ രാംനഗര്‍, അജാനൂര്‍ ഗ്രാമപഞ്ചായത്തംഗം എന്‍.വി.മധു,അനന്തന്‍ പള്ളോട്ട്, ജിതേഷ് രാംനഗര്‍, കൃഷ്ണപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!