പെരിയ : ചാലിങ്കാല്‍ ദേശീയ പാതയില്‍ കൂടിച്ചേരുന്ന കേളോത്ത് അമ്പലം കരികൊച്ചി തടം റോഡ് ഇന്നലെയും ഇന്നുമായി പെയ്യുന്ന ശക്തമായ മഴയില്‍ വാഹനഗതാഗതം ഭാഗീകമായി തടസപ്പെട്ടു. സര്‍ക്കാരിന്റെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് ഇടുന്നതിനു വേണ്ടി എടുത്ത കുഴികള്‍ പൈപ്പ് ഇട്ടശേഷം കുഴികള്‍ നല്ല രീതില്‍ മൂടിയിരുന്നില്ല, ഇപ്പോള്‍ പെയ്ത മഴയില്‍ വെള്ളം കുത്തിയൊലിച്ചതിനെതുടര്ന്ന് ഒരു മീറ്റര്‍ ആഴത്തലും പത്തു മീറ്ററോളം നീളത്തില്‍ വലിയ കുഴി രൂപപ്പെട്ടു. രണ്ടു ദിവസങ്ങളിലായി മൂന്നോളം വാഹനങ്ങള്‍ കടന്ന് പോകുന്നറോഡാണിത്. പലരും തെന്നിവീഴുകയും യാത്രക്കാര്‍ സഹസികമയി രക്ഷപെടുകയും ചെയ്തു. ചാലിങ്കാല്‍ സ്കൂള്‍ റോഡും കേളോത്ത് അമ്പലം റോഡും കൂടിച്ചേരുന്നതും കുത്തനെയുള്ള വളവും ആയതിനാല്‍ വലിയ കുഴിയും വാഹനങ്ങള്‍ക്ക് തിരിഞ്ഞു പോകാനുള്ള സ്ഥലവും ഇല്ലാത്തതിനാല്‍ കുഴിയില്‍ തെന്നിവീഴുന്നതു പതിവാകുന്നു. രാത്രിയില്‍ ഇത് വഴി വരുന്ന വാഹനങ്ങള്‍ ശ്രദ്ധയോടുകൂടി ഓടിച്ചു പോകുവാന്‍ അപകട സൂചനാ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
