പെരിയ സൗഹൃദവേദിക്ക് (യു എ ഇ ) പുതിയ സാരഥികള്‍

ഷാര്‍ജ :കാസര്‍കോട് ജില്ലയിലെ പെരിയ നിവാസികളുടെ യു എ ഇ കൂട്ടായ്മയായ പെരിയ സൗഹൃദവേദി ജനറല്‍ ബോഡി യോഗം ഷാര്‍ജ സെന്‍ട്രല്‍ ലുലുമാളില്‍ നടന്നു. രക്ഷാധികാരി കെ ആര്‍ .സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഹരീഷ് മേപ്പാട് അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാര്‍ത്യായനി കൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി 2024 -25 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സെക്രട്ടറി ഹരീഷ് പെരിയ സ്വാഗതവും ട്രഷറര്‍ അഖിലേഷ് നന്ദിയും പറഞ്ഞു. 2025 -26 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി പ്രസിഡന്റായി മുരളി ആയമ്പാറ, സെക്രട്ടറിയായി ദിവ്യ കുട്ടികൃഷ്ണന്‍ , ട്രഷറര്‍ ആയി അഖിലേഷ് മാരാങ്കാവിനെയും രക്ഷാധികാരിയായി സുരേന്ദ്രന്‍ കെ ആര്‍ നെയും തെരെഞ്ഞെടുത്തു.മറ്റു ഭാരവാഹികള്‍ : വൈസ് പ്രസിഡണ്ട് പ്രവീന്‍രാജ് കൂടാനം , ജോയിന്റ് സെക്രട്ടറി അനില്‍ എരോല്‍ , ജോയിന്റ് ട്രഷറര്‍ പ്രമോദ് മളിക്കല്‍, ചാരിറ്റി കണ്‍വീനര്‍ ചന്ദ്രന്‍ വേങ്ങരവീട് ,സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ആനന്ദ് തന്നിത്തോട് ആര്‍ട്‌സ് കണ്‍വീനര്‍ അനൂപ് കൃഷ്ണന്‍ , വനിതാ കണ്‍വീനര്‍ സൗമ്യ അനില്‍ ഓഡിറ്റര്‍ ഹരിപ്രസാദ്.

error: Content is protected !!