ചെര്‍ക്കള – ബെവിഞ്ച ഭാഗത്തുള്ള ദേശീയപാത (എന്‍ എച്ച് 66) യില്‍ വാഹന ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു

കാസര്‍കോട്: അതിശക്തമായമഴ തുടരുന്ന സാഹചര്യത്തില്‍ രൂക്ഷമായ മണ്ണിടിച്ചിലിന്റെ സാധ്യത പരിഗണിച്ച്, ചെര്‍ക്കള – ബെവിഞ്ച ഭാഗത്തുള്ള ദേശീയപാത (എന്‍ എച്ച് 66) ല്‍ വാഹന ഗതാഗതം താല്‍ക്കാലികമായി നിരോധിക്കുന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചിരിക്കുന്നു . ഈ പ്രദേശത്ത് നിരവധി ചെറിയ മണ്ണിടിച്ചിലുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയതും അടിസ്ഥാനമാക്കി, കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായാണ് ഈ മുന്‍കരുതല്‍ നടപടികള്‍.

പ്രധാന നിര്‍ദ്ദേശങ്ങള്‍:
വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നതിന് പോലീസ് നടപടി സ്വീകരിക്കണം. ആംബുലന്‍സ്, അടിയന്തര സേവന വാഹനങ്ങള്‍ എന്നിവ മാത്രം നിയന്ത്രിതമായി കടന്ന് പോകാന്‍ അനുവദിക്കും. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശത്ത് അനാവശ്യമായി ആരും പോകരുത്. സമീപഭാവിയില്‍ പ്രദേശത്തിന്റെ സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കി, സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചശേഷം ഗതാഗതം പുനഃസ്ഥാപിക്കുന്നതായിരിക്കും.

വിശദവിവരങ്ങള്‍ക്ക്: ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കാസര്‍ കോട്
ഫോണ്‍:?+919446601700

error: Content is protected !!