തിരുവനന്തപുരം : കലാ സാഹിത്യ, സാമൂഹിക, സാംസ്കാരിക, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്ന തിരുവനന്തപുരത്തെ നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പത്താമത് വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവര്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള 2024-25 ലെ പി എന്‍ പണിക്കര്‍ സ്മാരക പുരസ്കാരം കാഞ്ഞങ്ങാട് നെല്ലിക്കാട് പൈരടുക്കം സ്വദേശി ടി വി രാജേഷ് ബാബു രചിച്ച ഓട്ടോമൊബൈല്‍ സെയില്‍സിലെ ഡീല്‍ മേക്കറിന്. ഈ മാസം 22 ന് തിരുവനന്തപുരത്തുള്ള എസ്. എന്‍. ഡി. പി ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും. ഓട്ടോമൊബൈല്‍ സെയില്‍സ് കൈകാര്യം ചെയ്യുന്ന മലയാളത്തിലെ ആദ്യ പുസ്തകമാണ് ഓട്ടോമൊബൈല്‍ സെയില്സിലെഡീല്മേക്കര്.
പി. എന്‍ പണിക്കര്‍ സ്മാരക പുരസ്കാരം ടി വി രാജേഷ് ബാബുവിന്
