കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ നാടിന്റെ നിറസാന്നിധ്യവുമായിരുന്ന ടി കെ കെ നായരുടെ സ്മരണയ്ക്കായി കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടി കെ കെ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 18 മത് പുരസ്‌കാരം പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകനും പിലാത്തറ ഹോപ്പ് ചാരിറ്റബ്ള്‍ ട്രസ്റ്റ് സ്ഥാപക മനേജിംഗ് ട്രസ്റ്റിയും ജനറല്‍ സെക്രട്ടറിയുമായ കെ എസ് ജയമോഹനന് . ആഗസ്ത് രണ്ടാം വാരം കാഞ്ഞങ്ങാട്ട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാര സമര്‍പ്പണം നടത്തുമെന്ന് ടി കെ കെ ഫൗണ്ടേഷന്‍ ചെയര്‍മാന്‍
അഡ്വ:സി.കെ.ശ്രീധരന്‍,വൈസ് ചെയര്‍മാന്‍ കെ.വേണുഗോപാലന്‍ നമ്പ്യാര്‍,ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് അസ്ലം,സെക്രട്ടറി ടി.കെ.നാരായണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഗസ്ത് രണ്ടാം വാരത്തില്‍ കാഞ്ഞങ്ങാട്ട് നടക്കുന്ന ചടങ്ങിലായിരിക്കും സമര്‍പ്പണം.
1969 ഡിസംബറില്‍ അരക്ക് താഴെ തളര്‍ന്ന് കിടപ്പിലായി തിരുവനന്ദപുരം മെഡിക്കല്‍ കോളേജില്‍ ചികല്‍സയില്‍ കഴിയവേ 81 മെയ് വരെയുള്ള പത്ത് വര്‍ഷങ്ങളില്‍ 28 ശസ്ത്രക്രിയയ്ക്ക് വിധേയനായ ജയമോഹന്‍ നെട് നാളത്തെ മരുന്നുകളുടെ പ്രയോഗവുമായാണ് ജീവിത്തത്തിലേക്ക് തിരിച്ചെത്തിയത്,പിന്നീട് എല്‍ ഐ സി യില്‍ അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചുവെങ്കിലും 14 വര്‍ഷത്തെ സര്‍വ്വീസ് ബാക്കിയിരിക്കെ ആരോരുമില്ലാത്തവരുടെ സഹായത്തിനും ചികില്‍സയ്ക്കും അവരുടെ ഉന്നമനത്തിനുമായി പിലാത്തറയില്‍ ഹോപ്പ് ചാരിറ്റബ്ള്‍ ട്രസ്റ്റ് സ്ഥാപിക്കുകയായിരുന്നു.നിലവില്‍ ചെറുപ്രായത്തിലുള്ളവര്‍ മുതല്‍ പ്രായമുള്ളവര്‍ വരെ നൂറ്റിയമ്പതോളം അന്തേവാസികള്‍ സ്ഥാപനത്തിലുണ്ട്. കേന്ദ്രീയവിദ്യാലത്തില്‍അധ്യാപികയും ഹോപ്പിന്റെ സ്വാപകരിലൊരാളുമായ ബി.ടി.റാണിയാണ് ഭാര്യ.
സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആദര്‍ശ് ആര്‍.ജയന്‍, ഫാഷന്‍ ഡിസൈനറായ നിധി.ആര്‍.കമല എന്നിവര്‍മക്കളാണ്.
ടി കെ കെ ഫൗണ്ടേഷന്‍ പുരസ്‌കാരം കെ എസ് ജയമോഹനന്
