കാഞ്ഞങ്ങാട്: ഭഗവത് ചൈതന്യം ഉള്‍ക്കൊള്ളുന്ന സംഘടനയാണ് ബാലഗോകുലം എന്നും വര്‍ത്തമാനകാലത്തില്‍ ബാലഗോകുലത്തിന്റെ പ്രസക്തി വളരെ വലുതാണെന്നും സംഗീത രത്നം ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രന്. കാഞ്ഞങ്ങാട് വ്യാപാരഭവന് ഹാളില്‍ നടന്ന ബാലഗോകുലം ജില്ല വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.സി ബാബു മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം ഉത്തരകേരളം സംസ്ഥാന അദ്ധ്യക്ഷന്‍ എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ബാലഗോകുലത്തിന്റെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു എന്നും സനാതന സംസ്കാരത്തിലും പാരമ്പര്യത്തിലും ധര്‍മ്മത്തിലും അധിഷ്ടിതമായ പഠനബോധനത്തിലൂടെ മാത്രമേ ദിശാബോധവും വ്യക്തിത്വമുള്ള ബാല്യങ്ങളെ സൃഷ്ടിക്കാന്‍ സാധിക്കൂയെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. പ്ലസ്ടു പരീക്ഷയില്‍ സയന്‍സ് വിഷയത്തില്‍ കാസര്‍കോട് ജില്ലയില്‍ നിന്നും മഴുവന്‍ മാര്‍ക്ക് വാങ്ങിയ 1200 ല്‍ 1200 പി.ദേവികയെ ചടങ്ങില്‍ ബാലഗോകുലം ഉത്തര കേരളം സംസ്ഥാന അധ്യക്ഷന്‍ എന്‍ ഹരീന്ദ്രന്‍ മാസ്റ്റര്‍ അനുമോദിച്ചു. ബാലഗോകുലം ഉത്തര കേരള സംസ്ഥാന സമിതി അംഗം എ.എന്‍ അജയകുമാര്‍, ജില്ല രക്ഷാധികാരി കെ.വി ഗണേശന്
ഭഗനി പ്രമുഖ ദീപജ്യോതി, ജില്ല ഖജാന്‍ജി കെ.രാധാകൃഷ്ണന്, റവന്യൂ ജിലകാര്യദര്ശി എന്‍.ടി വിദ്യാധരന്, ജില്ലാ സഹ കാര്യദര്‍ശി ജയറാം മാടിക്കാല്‍
എന്നിവര്‍ സംസാരിച്ചു. ഗോകുല ജില്ല കാര്യദര്‍ശി സുരേഷ് പടിഞ്ഞാറേക്കര സ്വാഗതവും ഗോകുല ജില്ല ഖജാന്‍ജി എം ബാബു നന്ദിയും പറഞ്ഞു.
ഭഗവത് ചൈതന്യം ഉള്‍ക്കൊള്ളുന്ന സംഘടനയാണ് ബാലഗോകുലം :സംഗീത രത്നം ഡോ:കാഞ്ഞങ്ങാട് രാമചന്ദ്രന്; ബാലഗോകുലം ജില്ല വാര്‍ഷിക സമ്മേളനം കാഞ്ഞങ്ങാട് നടന്നു
