കൂവത്തൊട്ടി, മാവുക്കോട്, അരമങ്ങാനം രക്തേശ്വരി – ഗുളികന്‍ ദൈവസ്ഥാനം ജീര്‍ണോദ്ധാരണ കമ്മിറ്റി രൂപീകരിച്ചു

മേല്പറമ്പ്: ഏകദേശം 45 വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടുകാരുടെ കമ്മിറ്റി രൂപീകരിച്ച് ഏറ്റെടുത്ത കൂവത്തൊട്ടി, മാവുക്കോട്, അരമങ്ങാനം രക്തേശ്വരി – ഗുളികന്‍ ദൈവസ്ഥാനത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ജീര്‍ണോദ്ധാരണ കമ്മിറ്റി രൂപീകരണ ജനറല്‍ ബോഡി യോഗം
അരമങ്ങാനം തുക്കോച്ചിവളപ്പ് ശ്രീ വയനാട്ടുകുലവന്‍ തറവാട്ടില്‍ വെച്ച് നടന്നു. ദൈവസ്ഥാനത്ത് വനടത്തിയ പ്രശ്‌ന ചിന്തയില്‍ നിലവില്‍ ഉള്ള തറ പൊളിച്ച് നവീകരിക്കുവാനും, ചുറ്റുമതില്‍, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചിരുന്നു. പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അധ്യക്ഷനായി. സെക്രട്ടറി എച്ച് ദിവാകര, രക്ഷാധി കാരി എം കണ്ണന്‍ കുന്നുമ്മല്‍,ട്രഷറര്‍ സി കുഞ്ഞിരാമന്‍ ഉലൂജി എന്നിവര്‍
സംസാരിച്ചു. ആറു മാസം കൊണ്ട് എല്ലാ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ യോഗത്തില്‍ തീരുമാനിച്ചു. ജീര്‍ണോദ്ധാരണ കമ്മിറ്റിയും മാതൃ സമിതിയും രൂപീകരിച്ചു. കമ്മിറ്റി ഭാരവാഹികള്‍ രക്ഷാധികാരികള്‍: പി വി ജയരാജന്‍ മാഷ്, എം കണ്ണന്‍ കുന്നുമ്മല്‍, കണ്ണന്‍ മേസ്തിരി ഉലൂജി,
കൃഷ്ണന്‍ തുക്കോച്ചിവളപ്പ്, പി വി ഗംഗാധരന്‍ കൂവത്തൊട്ടി. ചെയര്‍മാന്‍: ഗണേഷ് അരമങ്ങാനം, വൈസ് ചെയര്‍മാന്‍ മാര്‍: ലോഹിതാക്ഷന്‍ ഗംഗോത്രി അരമങ്ങാനം, സി കെ ശ്രീധരന്‍ കൂവത്തൊട്ടി. ജനറല്‍ കണ്‍വീനര്‍: എച്ച് ദിവാകര അരമങ്ങാനം. കണ്‍വീനര്‍മാര്‍: കുമാരന്‍ ഉലൂജി,പി വി മോഹന്‍കുമാര്‍ കൂവത്തൊട്ടി. ട്രഷറര്‍: സി കുഞ്ഞിരാമന്‍ ഉലൂജി. മാതൃസമിതി ഭാരവാഹികള്‍: പ്രസിഡന്റ്: യമുന പ്രഭാകര, വൈസ് പ്രസിഡന്റുമാര്‍:
വീണറാണിശങ്കര , ശോഭന ശ്രീധരന്‍ കുന്നുമ്മല്‍ സെക്രട്ടറി: ഉഷ കുഞ്ഞിത്തിയ്യന്‍ , ജോയിന്റ് സെക്രട്ടറിമാര്‍: സുകന്യ കമലാക്ഷന്‍, പുഷ്പ കമലാക്ഷ
ട്രഷറര്‍: ലക്ഷ്മി ഉലൂജി എന്നിവരെ യോഗം തിരഞ്ഞെടുത്തു

 

error: Content is protected !!