കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നഗരസഭ നാലാം വാര്‍ഡും അതിയാമ്പൂര് കര്‍ഷക കൂട്ടായ്മയും അത്തിക്കണ്ടം വയലില്‍ നടത്തിയ ജൈവ നെല്‍കൃഷിയിലൂടെ വിളവെടുത്ത്അഞ്ചാം തവണയും അതിയാമ്പൂര് റൈസ് എന്ന നാമധേയത്തില്‍ വിപണിയിലെത്തിക്കുന്ന അരിയുടെ വിപണനഉദ്ഘാടനം നടന്നു. അതിയാമ്പൂരിലെ പാരമ്പര്യ കര്ഷകന് ബി ഗംഗാധരന്,യുവാക്കളായ എ കെ ഉണ്ണികൃഷ്ണന്, പി വി ശാലു, കെ പി ധീരജ് എന്നീ കൃഷി സ്നേഹികളുടെ പൂര്‍ണ്ണ പിന്തുണയും നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത മുന്‍കൈയെടുത്ത് നാടിന് അഭിമാനമായി നടത്തിയ ജൈവ നെല്‍കൃഷിക്ക് 1839 കിലോ അരിയാണ് ലഭിച്ചത്.
5 കിലോ വീതമുള്ള പാക്കറ്റുകള്‍ ആക്കി നാട്ടിലെ മുഴുവന്‍ ആളുകള്‍ക്കും നല്കിയതിനുശേഷം ബാക്കിയുള്ള എല്ലാവര്‍ഷവും നല്ല രീതിയില്‍ സഹായിക്കുന്ന കാഞ്ഞങ്ങാട്ടെ പ്രമുഖ വ്യാപാരി ഗുരുദത്ത് പൈക്ക് നല്‍കും. അതിയാമ്പൂരില്‍ നടന്ന വിതരണ ചടങ്ങ് മുന്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി അപ്പുക്കുട്ടന് ഉദ്ഘാടനം ചെയ്തു. കൃഷിക്കു മുന്‍കൈയെടുത്ത നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ വച്ച് വിപണി ഒരുക്കി സഹായിക്കുന്ന ഗുരുദത്ത് പൈ,കൃഷിക്ക് മുന്‍കൈയെടുത്ത നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത,ബി ഗംഗാധരന് ,എ കെ ഉണ്ണികൃഷ്ണന്,പി വി സാലു, കെ പിധീരജ് എന്നിവരെ ആദരിച്ചു.എം രാഘവന്,എ കെ ആല്‍ബര്‍ട്ട്,കെ പുഷ്പലത, എ കെ രസിക്,അര്ജുന് പാറക്കാട്ട് ,മുനിസിപ്പല്‍ ജീവനക്കാരന് ദിവാകരന് എന്നിവര്‍സംസാരിച്ചു.
