കരുവാടകം: ആധ്യാത്മിക സംഘടനയുടെ ആചാര്യന്‍ പി മാധവജിയുടെ ജന്മശതാബ്ദി ആഘോഷം സംഘടിപ്പിച്ചു. കേരള ക്ഷേത്ര സംരക്ഷണ സമിതി കീഴിലുള്ള കരുവാടകം ശ്രീ ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തില്‍ നടന്ന ജന്മദിന ആഘോഷ പരിപാടി കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ട്രഷറര്‍ വി രാമസ്വാമി മുഖ്യ പ്രഭാഷണം നടത്തി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ ജോയിന്റ് സെക്രട്ടറി ഇ മധുസൂദനന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബി സി രാധാകൃഷ്ണന്‍ സ്വാഗതവും പി കെ വേണുഗോപാലന്‍ നന്ദി പറഞ്ഞു.
പി മാധവജിയുടെ ജന്മശതാബ്ദി ആഘോഷം: കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ട്രഷറര്‍ വി രാമസ്വാമി മുഖ്യ പ്രഭാഷണം നടത്തി
