റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ബാക് ടു സ്‌കൂള്‍ മേള: വിജയികള്‍ക്ക് സമ്മാനമായി സൈക്കിളുകള്‍ നല്‍കി

കാഞ്ഞങ്ങാട് : റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നടന്ന ബാക് ടു സ്‌കൂള്‍ മേളയിലെ വിജയികള്‍ക്ക് സമ്മാനമായി സൈക്കിളുകള്‍ നല്‍കി.
ചെറുവത്തൂര്‍, നീലേശ്വരം, ഉദുമ, കാഞ്ഞങ്ങാട് ഷോറൂമുകളിലായിരുന്നു നറുക്കെടുപ്പ്. അനീസ, മെഹര്‍സെയിന്‍, ചിന്നു (കാഞ്ഞങ്ങാട് റിയല്‍), ബീഗം രേഷ്മ ജഹാന്‍, കെ അഭിനവ് (ഉദുമ), ടി. ആതിര, സിദ്ധാര്‍ത്ഥ് ബാലകൃഷ്ണന്‍, ആരോമല്‍ ഉദയ് (നീലേശ്വരം), സൂര്യതേജസ്, ഹാദി, പാര്‍വണ (ചെറുവത്തൂര്‍) എന്നിവരാണ് നറുക്കെടുപ്പില്‍ വിജയിച്ചത്. കാഞ്ഞങ്ങാട് റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.കെ. ആസിഫ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് യൂത്ത് വിങ് പ്രസിഡന്റ് റഫീഖ് കമ്മാടം, റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് എം ഡി, സി.പി. ഫൈസല്‍, അസ്ലം, ശ്രീജേഷ്, ലിനീഷ് എന്നിവര്‍ സംബന്ധിച്ചു. പി.ആര്‍.ഒ, മൂത്തല്‍ നാരായണന്‍സ്വാഗതംപറഞ്ഞു.

error: Content is protected !!