വിമാന ദുരന്തത്തില്‍ മരണപ്പെട്ട രഞ്ജിതയെ അധിക്ഷേപിച്ച സംഭവം: ബി.ജെ.പി വെള്ളരിക്കുണ്ടില്‍ പ്രതിഷേധ പ്രകടനം നടത്തി

വെള്ളരിക്കുണ്ട് : വിമാന ദുരന്തത്തില്‍ മരണപ്പെട്ട രഞ്ജിതയെ അധിക്ഷേപിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനെ ജോലിയില്‍ നിന്നും പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ. പി. ബളാല്‍ മണ്ഡലം കമ്മറ്റി വെള്ളരിക്കുണ്ടില്‍ പ്രതിഷേധ പ്രകടനം നടത്തി.
പവിത്രന്റെ ഫോട്ടോയില്‍ ചെരുപ്പ് മാല അണിയിച്ചും പ്ലക്കാര്‍ഡുകള്‍ എന്തിയുമാണ് പ്രവര്‍ത്തകര്‍ വെള്ളരിക്കുണ്ടില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. തുടര്‍ന്ന് വെള്ളരിക്കുണ്ട് ടൗണില്‍ നടന്ന പ്രതിക്ഷേധയോഗം കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ ബളാല്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ബളാല്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സാജന്‍ പുഞ്ച അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സന്തോഷ് ടി. പി സ്വാഗതം പറഞ്ഞു. സദാനന്ദന്‍, അരുണ്‍ എസ് വി, പി വി വിനോദ്, ടി.സി രാമചന്ദ്രന്‍, റെജികുമാര്‍, ഉത്തമന്‍ വെള്ളരിക്കുണ്ട്, കുഞ്ഞിരാമന്‍ ബളാല്‍, രമണി കൊന്നക്കാട്, ദീപു മാലോം തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!