കാസര്‍കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എസ്. ഗോപാലകൃഷ്ണന്‍ (63) അന്തരിച്ചു. ഇന്ന് രാവിലെ കോളിയടുക്കം അണിഞ്ഞ കൊടുവള്ളി മൂലയിലെ വീട്ടിലായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി അസുഖം മൂലം ചികിത്സയിലായിരുന്നു. അത്യാസന്ന നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജിലായിരുന്ന ഗോപാലകൃഷ്ണനെ രണ്ട് ദിവസം മുമ്പാണ് വീട്ടിലേക്ക് മാറ്റിയത്. കാസര്‍കോട്ട് പത്രപ്രവര്‍ത്തന രംഗത്തും സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു. ഉത്തരദേശം, ജന്മദേശം, ലേറ്റസ്റ്റ് അടക്കമുള്ള പത്രങ്ങളില്‍ ലേഖകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ശ്യാമള. മക്കള്‍: അനന്തു കൃഷ്ണന്‍, അഭിഷേ കൃഷ്ണന്‍.
കാസര്‍കോട്ടെ സീനിയര്‍ പത്രപ്രവര്‍ത്തകന്‍ കോളിയടുക്കത്തെ കെ എസ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു
