പോലീസ് അസോസിയേഷന്‍ സ്ഥാപകദിനം ആഘോഷിച്ചു; ജില്ലാ പോലീസ് മേധാവി ബി വി വിജയ് ഭരത് റെഡ്ഢി ഐ പി എസ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട് : കേരള പോലീസ് അസോസിയേഷന്‍ 45 ആം സ്ഥാപക ദിനം കേരള പോലീസ് അസോസിയേഷന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആഘോഷിച്ചു. കാസര്‍കോട് ഡി എച് ക്യു വില്‍ നടന്ന ‘കേരള പോലീസ് :അസോസിയേഷന്‍ :ചരിത്രവും, വാര്‍ത്തമാനവും ‘ എന്ന സെമിനാര്‍ ജില്ല പോലീസ് മേധാവി ബി വി വിജയ് ഭരത് റെഡ്ഢി ഐ പി എസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജ്കുമാര്‍ ബാവിക്കര അധ്യക്ഷനായി.
പോലീസ് അസോസിയേഷന്‍ മുന്‍ സംസ്ഥാന ജോയിന്‍ സെക്രട്ടറി മധു കുറുപ്പത്ത് വിഷയാവതരണം നടത്തി. പോലീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപന്‍ ഇ വി, കെ പി ഒ എ സംസ്ഥാന ജോയിന്‍ സെക്രട്ടറി മഹേഷ് പി പി, കെ പി ഒ എ ജില്ല സെക്രട്ടറി രവീന്ദ്രന്‍ പി,പ്രസിഡന്റ് അജിത്കുമാര്‍. സംസ്ഥാന നിര്‍വഹക സമിതി അംഗം സദാശിവന്‍, കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം പ്രകാശന്‍ പി, ജില്ല ട്രഷറര്‍ സുധീഷ് പിവി എന്നിവര്‍ സംസാരിച്ചു. കെ പി എ ജില്ല ജോയിന്‍ സെക്രട്ടറി പ്രമോദ് ടി വി സ്വാഗതവുംജില്ല നിര്‍വാഹക സമിതി അംഗം സുരേഷ് കെ വി നന്ദിയും പറഞ്ഞു. സ്ഥാപക ദിനത്തിന്റ ഭാഗമായി ജില്ലയിലെ മുഴുവന്‍ സ്റ്റേഷനുകളിലും പതാക ഉയര്‍ത്തല്‍ ചടങ്ങ്നടത്തി.

 

error: Content is protected !!