കാഞ്ഞങ്ങാട് : തൊഴില്‍ സംബന്ധിച്ച് വിദേശത്ത് പോകുന്ന സ്ത്രീകളെയും അവരുടെ സ്ത്രീത്വത്തെ അപമാനിക്കുകയും നായര്‍ സമുദായത്തെ അധിക്ഷേപിക്കുകയും ചെയ്ത കേസില്‍ വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ. പവിത്രനെ ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി അജിത് കുമാര്‍ കസ്റ്റഡിയിലെടുത്തു. എന്‍എസ്എസ് ഹോസ്ദുര്‍ഗ് താലൂക്ക് പ്രസിഡണ്ട് പ്രഭാകരന് മാവുങ്കാലിന്റെ പരാതിയെ തുടര്‍ന്ന് ഇന്ന് ഉച്ചക്ക് കഴിഞ്ഞാണ് കസ്റ്റഡിയെടുത്തത്.
എ ഐ വൈ എഫ് യു പരാതി നല്കി
രാജ്യത്തെ മുഴുവന്‍ ദുഃഖത്തിലാക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണമടഞ്ഞ മലയാളി രഞ്ജിത നായരെക്കുറിച്ച് ഫേസ് ബുക്ക് പോസ്റ്റില്‍ സ്ത്രീ വിരുദ്ധവും അപകീര്‍ത്തി വരുത്തുന്നതുമായതും ജനങ്ങള്‍ക്കിടയില്‍ ജാതി സ്പര്‍ദ്ധ ഉണ്ടാക്കുന്നതുമായ ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രന് എതിരെ കാഞ്ഞങ്ങാട് ഡി വൈ എസ് പി ക്ക് എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി എം ശ്രീജിത്ത് പരാതി നല്‍കിയിട്ടുണ്ട്.
