ഇരിയ : രാജ്യത്തെ നടുക്കിയ ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ഇരിയയിലെ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇരിയ ഓട്ടോ സ്റ്റാന്‍ഡില്‍ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലും കക്ഷിരാഷ്ട്രീയ ഭേദമന്യേ പങ്കെടുക്കുന്നവരാണ് ഇരിയയിലെ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്താന്‍ സംഘടിപ്പിച്ച പരിപാടിയിലും ഓപ്പറേഷന് സിന്ദൂറിന് ഭാരത സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചും ഇരിയയില്‍ സംഘടിപ്പിച്ച പരിപാടിയിലും സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന് പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.
വിമാന അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി ഇരിയയിലെ സംയുക്ത ഓട്ടോ തൊഴിലാളികള്‍
