രാജ്യത്തെ നടുക്കിയ വിമാനപകടം:ക്രിയേറ്റിവ് കാഞ്ഞങ്ങാട് അനുശോചിച്ചു.

കാഞ്ഞങ്ങാട്:കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ഉണ്ടായ വിമാന അപകടത്തില്‍ ജീവന്‍ പോലിഞ്ഞവര്‍ക്കും പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവര്‍ക്കും വേണ്ടി കാഞ്ഞങ്ങാട്ടെ കല സാംസ്‌കാരിക വേദിയായ ക്രിയേറ്റിവ് കാഞ്ഞങ്ങാട് അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി. അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ മലയാളി സഹോദരി രഞ്ജിത.ജി നായര്‍, ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപ വാണി എന്നിവരുടെ വേര്‍പാടിലും യോഗം അനുശോചിച്ചു.

കാഞ്ഞങ്ങാട് ഗവ:അതിഥി മന്ദിരത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡണ്ട് സുകുമാരന്‍ ആശീര്‍വാദ് അദ്ധ്യക്ഷനായി. സംഘടനയുടെ മുഖ്യ ഉപദേഷ്ടാവ് ഡോ:ഖാദര്‍ മാങ്ങാട്, സെക്രട്ടറി വിനോദ് ആവിക്കര,ട്രഷറര്‍ സത്താര്‍ ആവിക്കര,എക്‌സിക്യൂട്ടീവ് ഭാരവാഹികളായ എ.ഹമീദ് ഹാജി,ബഷീര്‍ ആറങ്ങാടി, സുറൂര്‍ മൊയ്തു,ഹാജി,അസൈനാര്‍ ആവിയില്‍, വി.ടി.തോമസ്,സുരേഷ് പെരിയങ്ങാനം,ജബ്ബാര്‍ കാഞ്ഞങ്ങാട്,പവിത്രന്‍ കാഞ്ഞങ്ങാട് എന്നിവര്‍സംസാരിച്ചു.

error: Content is protected !!