അജാനൂര്‍ റെയ്ഞ്ച് സ്വദേശി സംഗമവും ബാഫഖി തങ്ങള്‍ അനുസ്മരണവും നടത്തി

കാഞ്ഞങ്ങാട്: അജാനൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സ്വദേശി റെയ്ഞ്ച് സംഗമവും ബാഫഖി തങ്ങള്‍ അനുസ്മരണവും കൊളവയല്‍ ഇട്ടമ്മല്‍ ദാറുല്‍ ഉലൂം മദ്‌റസയില്‍ വച്ച് ചെയര്‍മാന്‍ അഷറഫ് ദാരിമി പാലായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വര്‍ക്കിംഗ് സെക്രട്ടറി അഷ്‌റഫ് ദാരിമി പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ മുഈനി ബാഫഖി തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. മുശ്താഖ് അഹ്‌മദ് ഹുദവി, മുജീബ് ദാരിമി, ഇബ്രാഹിം ലത്തീഫി യാസീന്‍ ഹുദവി, ഇന്‍സാഫ് യമാനി തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍: ചെയര്‍മാന്‍ അഷ്‌റഫ് ദാരിമി പാലായി , വൈസ് ചെയര്‍മാന്‍മാര്‍: മുശ്താഖ് അഹ്‌മദ് ഹുദവി കൊളവയല്‍, ഇബ്രാഹിം ലത്തീഫി അതിഞ്ഞാല്‍, ജനറല്‍ കണ്‍വീനര്‍ : ഉസ്മാന്‍ മുഈനി കൊളവയല്‍ , കണ്‍വീനര്‍മാര്‍: യാസീന്‍ ഹുദവി കൊളവയല്‍, ഇന്‍സാഫ് യമാനി അജാനൂര്‍ കടപ്പുറം

 

error: Content is protected !!