കാസര്‍കോട്: മാരക മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതിക്ക് രണ്ടുവര്‍ഷം കഠിന തടവിനും 20000 രൂപ പിഴയടക്കാനും ശിക്ഷിച്ചു . പിഴയടച്ചി ല്ലെങ്കില്‍ മൂന്നു മാസം അധിക തടവ് കൂടി അനുഭവിക്കണം. കുമ്പള ചെടികാവിലെ മുസ്തഫയുടെ മകന്‍ എം.മുഹമ്മദ് ഹനീഫ് (30) നെയാണ് കാസര്‍ കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ. പ്രിയ ശിക്ഷ വിധിച്ചത്.
2018 സെപ്റ്റംബര്‍ 22 ന് രാവിലെ 11 മണിക്ക് പുലിക്കുന്ന് ചന്ദ്രഗിരി പാലത്തിന് അടിയില്‍ വെച്ച് കെ എല്‍ 14 യു 6459 നമ്പര്‍ കാറില്‍ കടത്തുകയായിരുന്ന
450 ഗ്രാം ഹാഷിഷുമായി ഹനീഫിനെയും സീതാംഗോളി എകെജി നഗറിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ ടയര്‍ ഫൈസലിനെയും കാസര്‍കോട് എസ് ഐ
ആയിരുന്ന പി അജിത് കുമാര്‍ അറസ്റ്റ് ചെയ്തത്. അന്ന് കാസര്‍കോട് പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന അബ്ദുല്‍ റഹീമാണ് കേസ് അന്വേഷണം നടത്തി യത്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് കാസര്‍കോട് സബ്ബ്-ഇന്‍സ്‌പെക്ടര്‍ ആയിരുന്ന വി എസ് ബാവിഷ് ആയിരുന്നു. വിചാരണ സമയത്ത് ഒന്നാം പ്രതി ഹാജരായില്ല. ഇയാള്‍ക്ക് എതിരെ വാറന്റ് നിലവിലുണ്ട്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ.പ്ലീഡര്‍ ജി ചന്ദ്രമോഹന്‍, അഡ്വ.ചിത്രകല എന്നിവര്‍ ഹാജരായി.
