കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത കുരുക്ക്; ഗതാഗത പരിഷ്‌കരണം  പാളി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ ട്രാഫിക്ക് പരിഷ്‌കരണം പാളി. കാഞ്ഞങ്ങാട് നഗരസഭ ട്രാഫിക്ക് റെഗുലേറ്ററി അതോറിറ്റി ചേര്‍ന്ന് തീരുമാനിച്ച തീരുമാനങ്ങള്‍ ഒന്നും നടപ്പിലായില്ല. നഗരത്തില്‍ രൂക്ഷമായ ഗതാഗത കുരുക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. നഗരത്തിലെ ബസുകള്‍ അടക്കമുള്ള ക്രമീകരണങ്ങള്‍ ട്രാഫിക്ക് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പറഞ്ഞിരുന്നുവെങ്കിലും അതൊന്നും നടപ്പിലായിട്ടില്ല. പാണത്തൂര്‍ ഭാഗ ത്തേക്ക് പോകുന്ന ബസുകള്‍ അലാമിപ്പള്ളിയില്‍ നിര്‍ത്തിയിടാനും ഓട്ടോ റിക്ഷ സ്റ്റാന്റുകള്‍ നിയന്ത്രിക്കുമെന്നടക്കം പറഞ്ഞിട്ടുള്ള ട്രാഫിക്ക് പരിഷ്‌കരണമൊന്നും കാഞ്ഞങ്ങാട് നഗരത്തില്‍ നടപിലായിട്ടില്ല. കോട്ടച്ചേരി ബസ് സ്റ്റാന്റിന് മുമ്പില്‍ വെറും അഞ്ച് മിനുറ്റ് മാത്രം ബസുകള്‍ നിര്‍ത്തിയിടുന്നതടക്കമുള്ള മറ്റ് പരിഷ്‌കരണവും എവിടെയും നടപ്പിലായില്ല. ബലി പെരുന്നാളിനടക്കം നഗരത്തി ലെത്തുന്നവര്‍ക്ക് അത് കൊണ്ട് തന്നെ കടുത്ത പ്രതിസന്ധിയാണ് നഗരത്തിലുണ്ടാവുന്നത്. പുതിയകോട്ട, കോട്ടച്ചേരി ട്രാഫിക്ക് ജംഗ്ഷനടക്കം കടുത്ത ഗതഗാത തടസമാണ് ഇ പ്പോളുണ്ടാകുന്നത്. ഹോം ഗാര്‍ഡുകളടക്കമുള്ളവര്‍ക്ക് കടുത്ത പ്രയാസമാണ് നിലവില്‍ നഗരത്തിലെ ഗതാഗതത്തെ നിയന്ത്രിക്കാനെടുക്കുന്നത്.

error: Content is protected !!