അഡൂരില്‍ തെയ്യം കലാകാരന്‍ അയല്‍വാസിയുടെ വീട്ടു വരാന്തയില്‍ മരിച്ച നിലയില്‍

കാസര്‍കോട്:തെയ്യം കലാകാരനെ അയല്‍വാസിയുടെ വീട്ടു വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍, ഉര്‍ഡൂരിലെ ചന്ദനക്കാട്ടെ പരേതരായ കുഞ്ഞിക്കണ്ണന്‍ – മാധവി ദമ്പതികളുടെ മകന്‍ ടി.സതീശന്‍ എന്ന ബിജു (46) ആണ് മരിച്ചത്. അവിവാഹിതനായ സതീശന്‍ സഹോദരി സൗമിനിയുമാണ് വീട്ടില്‍ താമസം. കൂലിപണിക്കു പോയ സഹോദരി ചൊവ്വാഴ്ച വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സഹോദരനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
അന്വേഷിക്കുന്നതിനിടയിലാണ് അയല്‍വാസിയായ ചോമണ്ണ നായിക്കിന്റെ വീട്ടു വരാന്തയില്‍ അബോധാവസ്ഥയില്‍ സതീശനെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. (ആലി) തെയ്യം കെട്ടുന്നതില്‍ പ്രശസ്തനാണ്. ബന്ധുകളുടെ പരാതി പ്രകാരം ആദൂര്‍ പോലീസ് കേസെടുത്തു.

error: Content is protected !!