എസ് കെ ജെ എം ജില്ലാ വര്‍ക്കിംഗ് സെക്രട്ടറിയെ അനുമോദിച്ചു; സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ട്രഷറര്‍ എ.ഹമീദ് ഹാജി ഉപഹാരം നല്‍കി

കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വര്‍ക്കിംഗ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അശ്‌റഫ് ദാരിമി പള്ളങ്കോടിന് അജാനൂര്‍ കടപ്പുറം മഅ്ദനുല്‍ ഉലൂം മദ്‌റസ എസ് കെ എസ് ബി വി യും സ്റ്റാഫ് കൗണ്‍സിലും ചേര്‍ന്നൊരുക്കിയ ഉപഹാര സമര്‍പ്പണവും അനുമോദന സദസ്സും ജമാഅത്ത് പ്രസിഡന്റ് എ. അബ്ദുല്ലയുടെ അധ്യക്ഷതയില്‍ സദര്‍ മുഅല്ലിം അഹമ്മദ് സഈദ് ദാരിമി ഉദ്ഘാടനം ചെയ്തു ഖത്തീബ് അശ്‌റഫ് ദാരിമി പ്രാര്‍ത്ഥന നിര്‍വഹിച്ചു. എസ് എം എഫ് ജില്ലാ ട്രഷറര്‍ എ ഹമീദ് ഹാജി ഉപഹാരം സമര്‍പ്പിച്ചു. ജമാഅത്ത് ഭാരവാഹികളായ സിറാജ് പാലക്കി ജാഫര്‍ പാലായി ശരീഫ് ചെര്‍ക്കള ഗള്‍ഫ് ഭാരവാഹികളായ കെ പി അബ്ദുല്‍ സമദ് അബ്ദുറസാഖ് ഹാജി പനത്തടി കെ.പി. ശൗഖത്തലി മജീദ് ഇട്ടമ്മല്‍ ജമാല്‍ പാലായി ഉസ്താദുമാരായ ശിഹാബുദ്ദിന്‍ ദാരിമി, സ്വാലിഹ് ദാരിമി, ജബ്ബാര്‍ ഹസനി തുടങ്ങിയവര്‍ സംബന്ധിച്ചു.

error: Content is protected !!