ബേക്കല്‍: വ്യാജ ഓഡിറ്റ് റിപ്പോര്‍ട്ട് ഉണ്ടാക്കി മുന്‍ പ്രസിഡന്റില്‍ നിന്നും 128802 രൂപ തട്ടിയെടുത്തതായി പരാതി. പള്ളിപ്പുഴ മുഹിയദ്ധീന്‍ ജമാഅത്ത് മുന്‍ പ്രസിഡന്റ് പി എം അബ്ദുള്‍ ബഷീറാണ് പരാതികാരന്. സംഭവത്തില്‍ ഓഡിറ്റര്‍ക്കും ജമാഅത്ത് സെക്രട്ടറി സെക്രട്ടറിയടക്കം 12 പേര്‍ക്ക് ജാമ്യമില്ലാ വകുപ്പ് ചുമത്തി ബേക്കല്‍ പോലീസ് കേസെടുത്തു.
പള്ളിപ്പുഴ മുഹിയദ്ധീന്‍ ജമാഅത്ത് കമ്മിറ്റിയുടെ 2021-23 കാലയളവിലെ കമ്മിറ്റിയുടെ വാര്‍ഷിക കണക്കുകള്‍ ഓഡിറ്റ് ചെയ്ത് വ്യാജ റിപ്പോര്‍ട്ടുണ്ടാക്കി പണം അപഹരിക്കുകയും സമൂഹ മാധ്യമത്തില്‍ മോശക്കാരായി ചിത്രീകരിക്കുകയും ഗൂഢാലോചന നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ബേക്കല്‍ പോലീസ് കണക്കുകള്‍ ഓഡിറ്റ് ചെയ്ത കാസര്‍കോട് ചാര്‍ട്ടഡ് അക്കൗണ്ടന്റ് സി അഷ്റഫ്, കളനാട്ടെ പിഎം ബാദ്റുദ്ധീന്‍ എന്നിവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കിയും അബ്ദുല്‍ സമീര്‍, ഹനീഫ , കുഞ്ഞബ്ദുള്ള, ഹമീദ് അഹ്മദ് ഹാജി, ഷാഫി മീത്തല്‍ , അബൂബക്കര്‍, ഹംസ മുട്ടുംതല, മൂസ പുതിയപുര, സാലി ഹംസ, കബീര്‍ മീത്തല്‍, നുഹ്മാന്‍ അബ്ദുല്ല, ഇര്‍ഷാദ് അബ്ബാസ്എന്നിവക്കെതിരെയുമാണ് ഐപിസി സെക്ഷന്‍ 420,43 എന്നീ വകുപ്പുകള്‍ ചുമത്തി ജാമ്യമില്ല വകുപ്പു ചുമത്തി കേസെടുത്തത്. കൃത്യമായ ഓഡിറ്റ് നടത്താതെ ഓഡിറ്റ് നടത്തിയെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 2023 സെപ്തംബര്‍ 29 ന് 128802 രൂപയുടെ ബാധ്യതയുണ്ടെന്ന് പറഞ്ഞ് ബഷീറിനെ കൊണ്ട് പണം അക്കൗണ്ടില്‍ അടപ്പിച്ചത്.
