പടന്നക്കാട്: ക്രൈംബ്രാഞ്ച് എസ് പി ആയി പ്രമോഷന്‍ ലഭിച്ചു പോകുന്ന ജില്ലാ അഡീഷണല്‍ എസ്പിയും, എസ് പി സി ജില്ലാ നോഡല്‍ ഓഫീസറുമായ പി ബാലകൃഷ്ണന്‍ നായര്‍ക്ക് യാത്രയയപ്പ് നല്‍കി. പടന്നക്കാട് ബേക്കല്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കാസര്‍കോട് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി വി മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് അധ്യക്ഷനായി .കമ്മ്യൂണിറ്റി പോലീസ് ഓഫീസേഴ്‌സും ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരും ചേര്‍ന്ന് തയ്യാറാക്കിയ മൊമെന്റേയും സ്‌നേഹാദരവും .സിവില്‍ പോലീസ് ഓഫീസര്‍ അമല്‍ദേവ് കാര്‍മേല്‍ ഹരികൃഷ്ണന്‍ മാസ്റ്ററും വരച്ച ഛായാ ചിത്രവും ചടങ്ങില്‍ കൈമാറി. റൈറ്റര്‍ ഡിവൈഎസ്പി ഓഫീസ് കാഞ്ഞങ്ങാട് സബ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ ,എസ് പി സി ജില്ലാ കോര്‍ കമ്മിറ്റി കണ്‍വീനര്‍ ഗോപികൃഷ്ണന്‍ സി, കാസര്‍കോട് പോലീസ് സഹകരണ സംഘം പ്രസിഡന്റ് ടി ഗിരീഷ്ബാബു , ഹെഡ്മാസ്റ്റര്‍ അശോകന്‍ മാസ്റ്റര്‍ എസ് പി സി റിസോഴ്‌സ് അംഗം നിര്‍മ്മല്‍ കുമാര്‍ മാസ്റ്റര്‍ , എ എസ് ഐ പി കെ ആനന്ദ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എസ്പിസി അസിസ്റ്റന്റ് ഉള്ള ഓഫീസര്‍ പി തമ്പാന്‍ സ്വാഗതവും പ്രൊജക്ട് അസിസ്റ്റന്റ് ശ്യാം കൃഷ്ണ നന്ദിയുംപറഞ്ഞു.
ക്രൈംബ്രാഞ്ച് എസ് പി ആയി പ്രമോഷന്‍ ലഭിച്ചു പോകുന്ന ജില്ലാ അഡീഷണല്‍ എസ്പിയും, എസ് പി സി ജില്ലാ നോഡല്‍ ഓഫീസറുമായ പി ബാലകൃഷ്ണന്‍ നായര്‍ക്ക് യാത്രയയപ്പ് നല്‍കി
