കാഞ്ഞങ്ങാട് :അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് പുതുതായി നിര്‍മ്മിച്ച മദ്രസയുടെ ഉദ്ഘാടന പോസ്റ്റര്‍ പ്രകാശനം നടന്നു. മുന്‍ മന്ത്രി എം.കെ മുനീര്‍ എം എല്‍ എ ജുമാഅത്ത് പ്രസിഡന്റ് വി.കെ അബ്ദുല്ല ഹാജി, ജനറല്‍ സക്രട്ടറി പാലാട്ട് ഹുസൈന്‍ ഹാജി എന്നിവര്‍ക്ക് കൈമാറി പ്രകാശനം ചെയ്തു. ജമാഅത്ത് ട്രഷറര്‍ സി.എച്ച് സുലൈമാന്‍ ഹാജി, വൈസ് പ്രസിഡന്റുമാരായ എം.എം മുഹമ്മദ് കുഞ്ഞി ഹാജി,ബി മുഹമ്മദ് ഹാജി, സെക്രട്ടറിമാരായ അഹമ്മദ് അഷറഫ് ഹന്ന, ഖാലിദ് അറബിക്കാടത്ത്, സി ഇബ്രാഹിം ഹാജി, തെരുവത്ത് മൂസഹാജി,എന്‍ എ ഖാലിദ്,കെ കെ അബ്ദുല്ല ഹാജി, പി.എം ഫാറൂഖ് ഹാജി, എം ബി എം അഷറഫ്,പി എം എ അസീസ്, പി എം ഫൈസല്‍,പി അബ്ദുല്‍ കരീം, തെരുവത്ത് മുഹമ്മദ് കുഞ്ഞി ഹാജി, മൗവ്വല്‍ മുഹമ്മദ് കുഞ്ഞി ഹാജി,യു.വി അസൈനാര്‍ ഹാജി, മുസമ്മില്‍ കോയാപ്പള്ളി തുടങ്ങിയവരും മഹല്‍ നിവാസികളും പങ്കെടുത്തു.
അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് പുതുതായി നിര്‍മ്മിച്ച മദ്രസ കെട്ടിട ഉദ്ഘാടനം 23 ന്; പോസ്റ്റര്‍ പ്രകാശനം മുന്‍ മന്ത്രി എം.കെ മുനീര്‍ എം എല്‍ എ നിര്‍വ്വഹിച്ചു
