നാഷണല്‍ ഹൈവേ നിര്‍മ്മാണം ജനങ്ങളെ ഭീതിപ്പെടുത്തുന്നു: രമേശ് ചെന്നിത്തല; യു ഡി എഫ് ജില്ലാ കമ്മിറ്റി കൂളിയങ്കാലില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും കേരളത്തിലെ നാഷണല്‍ ഹൈവേയുടെ മറവില്‍ നടന്ന അഴിമതിയെക്കുറിച്ച്
കേന്ദ്രത്തോട് പറയാന്‍ നട്ടെല്ല് ഇല്ലാത്തെ പോയിയെന്നും നാഷണല്‍ ഹൈവേ നിര്‍മ്മാണ ജനങ്ങളെ ഭീതിപ്പെടുത്തുന്നുയെന്ന് എഐസിസി പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല. ദേശീയപാത നിര്‍മ്മാണത്തിലെ അഴിമതിക്കെതിരെയും അശാസ്ത്രീയമായ നിര്‍മ്മാണത്തിനെതിയെയും കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ കൂളിയാങ്കാലില്‍ നടന്ന രണ്ടാംഘട്ട സമരം പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പല സ്ഥലങ്ങളിലും മണ്ണ് പരിശോധന നടത്താതെയും പരിസ്ഥിതിക പ്രശ്‌നം പഠിക്കാതെയുമാണ് ഹൈവെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്. ദേശീയപാത നിര്‍മ്മാണത്തിന്റെ പേരില്‍ കേരളത്തില്‍ നടന്നത് കോടികളുടെ അഴിമതി ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍ അധ്യക്ഷനായി. യുഡിഎഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍,
ഹക്കിം കുന്നില്‍, കെ.നീലകണ്ഠന്‍, എം അസിനാര്‍, ഖാദര്‍ മാങ്ങാട്, രമേശന്‍ കരുവച്ചേരി, കരിമ്പില്‍ കൃഷ്ണന്‍, അഡ്വ. കെ. കെ.രാജേന്ദ്രന്‍,
ഗീതാ കൃഷ്ണന്‍, മിനാക്ഷി ബാലകൃഷ്ണന്‍, ധന്യ സുരേഷ്, സാജിദ് മൗവ്വല്‍, ബി പി പ്രദീപ് കുമാര്‍, മിനി ചന്ദ്രന്‍, ജെയിംസ് പന്തമാക്കല്‍, ടോമി പ്ലാച്ചേരി, കെ വി സുധാകരന്‍, കെ. ആര്‍ കാര്‍ത്തികേയന്‍, മധുസൂതന്‍ ബാലൂര്‍ ഉമേശന്‍ വേളൂര്‍ , ടി ഗോപിനാഥന്‍ നായര്‍, കെ പി പ്രകാശന്‍,കെ വി വിജയന്‍, മഡിയന്‍ ഉണ്ണി കൃഷ്ണന്‍, ജോയ് ജോസഫ്, ഭക്തവല്‍സലന്‍, രാജീവന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറിമാരായ എം.സി. പ്രഭാകരന്‍ സ്വാഗതവും പി വി സുരേഷ് നന്ദിയുംപറഞ്ഞു.

error: Content is protected !!