എല്‍.ഐ.സി. ഏജന്റ്‌സ് ഫെഡറേഷന്‍ (എ ഐ എല്‍ ഐ എ എഫ് ) ദേശീയ പ്രസിഡന്റ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.ക്ക് സ്വീകരണം നല്‍കി.

കാഞ്ഞങ്ങാട് : എല്‍.ഐ.സി.ഏജന്റ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ പ്രസിഡണ്ടിന് സ്വീകരണവും ജില്ലാ കണ്‍വെന്‍ഷനും പുതിയകോട്ട ഹോസ്ദുര്‍ഗ് ബേങ്ക് ഹാളില്‍ സംഘടിപ്പിച്ചു. കണ്‍വെന്‍ഷന്‍ എം.കെ. പ്രേമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്തു. എല്‍ ഐ സി ഏജന്റുമാര്‍ക്ക് ഇ എസ് ഐ നടപ്പില്‍ വരുത്തുന്നതിനും വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിച്ചുകിട്ടുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് കേന്ദ്ര ഗവണ്മെന്റിലും മാനേജ്‌മെന്റിലും സമ്മര്‍ദ്ദം ചെലുത്തുമെന്ന് എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. ജില്ലാ പ്രസിഡണ്ട് ടി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. എം.ശശീന്ദ്രന്‍ ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി), കെ.വി. ഷാജി (ഡിവിഷണല്‍ ട്രഷറര്‍), ടി.വി. ബാലകൃഷ്ണന്‍ ( ജില്ലാ വൈസ് പ്രസിഡന്റ്) പത്മനാഭന്‍ (ജില്ലാ ട്രഷറര്‍), പി.വി. രാജേഷ് (ജോ സെക്രട്ടറി), വാസന്തി കാസര്‍കോട്, എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി.ഡി.നായര്‍ സ്വാഗതവും, ബ്രാഞ്ച് പ്രസിഡണ്ട് എ.സി. നാരായണന്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!