എന്‍ സി പി (എസ് ) സ്ഥാപക ദിനം ആചരിച്ചു; ജില്ലാ പ്രസിഡണ്ട് കരീം ചന്തേര എന്‍ സി പി യുടെ പതാക ഉയര്‍ത്തി സ്ഥാപക ദിനാചരണം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : ദേശ വ്യാപകമായി എന്‍ സിപി എസിന്റെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഗാന്ധി സ്മൃതി മണ്ഡപ പരിസരത്ത് എന്‍സിപി ജില്ലാ പ്രസിഡണ്ട് കരീം ചന്തേര എന്‍ സി പി യുടെ പതാക ഉയര്‍ത്തി സ്ഥാപക ദിനാചരണം ഉദ്ഘാടനം ചെയ്തു, കേരള ഗവര്‍ണര്‍ ഭാരതത്തിന്റെ ഭൂപടം യഥാര്‍ത്ഥ ഭൂപടം പ്രദര്‍ശിപ്പിക്കാതെ ഭാരതം അംഗീകരിച്ചിട്ടില്ലാത്ത മറ്റൊരു ഭൂപടവും അതില്‍ ഫാസിസ്റ്റ് ചിഹ്നങ്ങള്‍ ആലേഖനം ചെയ്തു ഭാരതത്തെ അപമാനിക്കുന്ന രാജ്യദ്രോഹ കുറ്റമാണ് ചെയ്തിരിക്കുന്നത് എന്നും ഗവര്‍ണറുടെ നിലപാട് നയങ്ങളും രാജ്യവിരുദ്ധമാണെന്നും ഗവര്‍ണറുടെ തെറ്റായ തീരുമാനത്തിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണവരുടെ ഫാസിസ്റ്റ് നിലപാടിനെതിരെ എടുത്ത ജനാധിപത്യ നിലപാട് മലയാളികളുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തുന്നതാണെന്ന് കേരള ഗവണ്‍മെന്റ് ധീരമായ തീരുമാനത്തെ അഭിനന്ദിക്കുന്നതായി കരീം ചന്തേര പതാക ഉയര്‍ത്തിയതിനു ശേഷം നടന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി ബാലന്‍, ജില്ലാ വൈസ് പ്രസിഡന്റ് രാജു കൊയ്യാന്‍ S ജില്ലാ ട്രഷറര്‍ ബെന്നി നാഗമറ്റം, ജില്ലാ ജനറല്‍ സെക്രട്ടറി നാരായണന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറിമാരായ സുബൈര്‍ പടുപ്പ്, സീനത്ത് സതീശന്‍, ബ്ലോക്ക് പ്രസിഡണ്ട് മാരായ എം ടി പി ഹാരിസ് , സമീര്‍ ആണങ്കൂര്‍, നാസര്‍ പള്ളം, ജില്ലാ കമ്മിറ്റി അംഗങ്ങളായ മോഹനന്‍ ചുണ്ണംകുളം ലിജോ സെബാസ്റ്റ്യന്‍ വി വി രാജേഷ്, കെ വി ചന്ദ്രന്‍, രമ്യ രാജേഷ് തുടങ്ങിയവര്‍പ്രസംഗിച്ചു.

error: Content is protected !!