ബോവിക്കാനം :സി പി എം ലഹരി മാഫിയകളെ സംരക്ഷിക്കുന്ന നിലപാടാണ് മുളിയാറില്‍ എക്കാലവും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ബോവിക്കാനം ലഹരിയ്ക്ക് അടിമയായ പഞ്ചായത്ത് മെമ്പറുടെ മകന്റെ നേതൃത്വത്തില്‍ ഗതാഗത തടസ്സം ഉണ്ടാക്കുകയും. ബിജെപി ബൂത്ത് പ്രസിഡന്റിനെ ഹെല്‍മറ്റ് ഉപയോഗിച്ചുകൊണ്ട് തലയ്ക്ക് അടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത മുളിയാര്‍ പഞ്ചായത്ത് ഭരണസമിതി അംഗത്തിന്റെ മകനെയും സംഘത്തെയും നിസ്സാരവും വകുപ്പുകള്‍ ചുമത്തി സംരക്ഷിക്കുന്ന നിലപാടാണ് ആദൂര്‍ പോലീസ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. കൂടാതെ സംഭവ സമയത്ത് പരിസരത്ത് ശബ്ദകോലാഹലം കേട്ട് റോഡപകടം എന്ന് തെറ്റിദ്ധരിച്ച് സഹായിക്കാന്‍ ഓടിയെത്തിയ ജിതേഷിനെ മാരകമായി അടിച്ച് ചോരയൊലിക്കുന്ന നിലയില്‍ കണ്ടതും ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗമായ ചിപ്പിക്കയ ബി.അച്ചുതന്റെ മരണത്തിന് കാരണമാണ്. ഈ ദൃശ്യങ്ങള്‍ കണ്ട് അദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു. ഇത്രയൊക്കെയായിട്ടും ഭരണ സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസ് ലഹരി മാഫിയയെ സംരക്ഷിക്കുന്ന നിലപാടാണ് കാണിക്കുന്നത്. ഇതിനെതിരെ ബോവിക്കാത്ത് നൂറുക്കുണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. വിശദീകരണ യോഗത്തില്‍ ബിജെപി മുളിയാര്‍ പഞ്ചായത്ത് അധ്യക്ഷന്‍ ഉല്ലാസ് വെള്ളാല അധ്യക്ഷന്‍ വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി എന്‍ കെ ബാബുരാജ്, മുളിയാര്‍ മണ്ഡലം പ്രസിഡണ്ട് ദിലീപ് , മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ശശികുമാര്‍ അമ്മങ്കോട്, ജയകുമാര്‍ മാനടുക്കം, ജില്ലാ കമ്മിറ്റി അംഗം ജയകൃഷ്ണന് മാസ്റ്റര്‍ എന്നിവര്‍സംസാരിച്ചു.
ആദൂര്‍ പോലീസും സിപിഎമ്മും ലഹരി മാഫിയകളെ സംരക്ഷിക്കുന്നു: ബിജെപി
