ചെറുവത്തൂര്‍ :ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കയ്യൂര്‍ പലോത്ത് പി.വി. സതീശന് (50) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖം മൂലം ഒരാഴ്ച മംഗലാപുരം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ് ഇന്നലെ വൈകീട്ട് കാസര്‍കോട്ടെ താമസ സ്ഥലത്ത് എത്തിയത്. ഇന്ന് പുലര്‍ച്ചെ കുഴഞ്ഞുവീണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നിലവില്‍ പാലക്കാട് ഡെപ്യൂട്ടി ഡയറക്ടറാണ്. നേരത്തെ കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്തിരുന്നു. കണ്ണന് – കാര്‍ത്യായനി ദമ്പതികളുടെ മകനാണ്.ഭാര്യ: വിനി (കാസര്‍കോട് കലക്ട്രേറ്റ് ജീവനക്കാരി) . മക്കള്‍: ശ്രീദത്ത്, ശ്രീനിധി. സഹോദരന്: സുനില്‍ (അധ്യാപകന് ചായ്യോത്ത് ഗവഹയര്‍സെക്കന്‍ഡറി സ്കൂള്‍). സംസ്ക്കാരം 11.30 മണിയോടെ കയ്യൂര്‍ പലോത്തെ
പൊതുശ്മശാനത്തില്‍.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കയ്യൂര്‍ പലോത്ത് പി.വി. സതീശന് അന്തരിച്ചു
