ജില്ലാ സെക്രട്ടറി കെ ജിതേഷ് കുമാറിനെ ആക്രമിച്ചതില്‍ കെഎംഎസ്എസ് പ്രതിഷേധിച്ചു

ബോവിക്കാനം : ചിപ്ലിക്കയ പരിസരത്ത് ഒരു കൂട്ടം ആളുകള്‍ തമ്മിലുള്ള സംഘര്‍ഷം തടയാന്‍ പോയ കെ.എം. എസ്. എസ് ജില്ലാ സെക്രട്ടറി കെ ജിതേഷ് കുമാറിനെ തലയ്ക്കടിച്ച് വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കേരള മണ്‍പാത്രനിര്‍മ്മാണ സമുദായ സഭ ( കെ.എം. എസ്. എസ് ) ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. സമാധാനം ഉണ്ടാക്കാന്‍ ശ്രമിച്ച ജിതേഷിനെതിരെ നടത്തിയ അക്രമത്തെക്കുറിച്ച് പോലീസ് കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് കെ.എം. എസ്. എസ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.വിജയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഭാസ്‌കരന്‍, സെക്രട്ടറി കെ.പീതാംബരന്‍, ജില്ലയുടെ ചാര്‍ജ് വഹിക്കുന്ന സംസ്ഥാന സെക്രട്ടറി പി കെ ജനാര്‍ദ്ദനന്‍ ഭാരവാഹികളായ കെ കൊട്ടാന്‍ കെ കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!