ഉദുമ : ഉദുമ സ്വദേശി അബൂദാബിയില്‍ കുഴഞ്ഞുവീണു മരിച്ചു. മുക്കുന്നോത്ത് സ്വദേശിയും പാക്യാര കുന്നില്‍ താമസക്കാരനുമായ അന്‍വര്‍
സാദത്ത് (48) ആണ് ഇന്ന് രാവിലെ അബുദാബിയിലെ താമസസ്ഥലത്ത് കുളിമുറിയില്‍ കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അബൂദാബിയില്‍ വ്യാപാരസ്ഥാപനം നടത്തി വരികയായിരുന്നു. പിതാവ് : പരേതനായ മുക്കുന്നോത്ത് ഹുസൈന്. മാതാവ് :
ആയിഷാബി . ഭാര്യ: റൈഹാന. മക്കള്‍: റിസ്വാന , റിസ, റസ് വ ,റഹീഫ. സഹോദരങ്ങള്‍: ഹനീഫ, മറിയക്കുഞ്ഞി (മൗവ്വല്‍) പരേതനായ എം എച്ച് അബ്ദുള്ളക്കുഞ്ഞി.
ഉദുമ പാക്യാര കുന്നില്‍ സ്വദേശി അബുദാബിയില്‍ കുഴഞ്ഞുവീണു മരിച്ചു
