ക്ഷേത്ര പറമ്പില്‍ ഔഷധ സസ്യങ്ങള്‍ വെച്ച് പിടിപ്പിച്ചു കീക്കാനിലെ വൃന്ദാവന്‍ ബാലഗോകുലം

പൂച്ചക്കാട്; പരിസ്ഥിതി ദിനത്തിന്റെയും ഭാഗമായി വൃന്ദാവനം ബാലഗോകുലം കീക്കാന്‍ പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് ഔഷധ ചെടികള്‍ വച്ച് പിടിപ്പിക്കുകയും, പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ഒപ്പുശേഖരണവും നടത്തി. (ഒപ്പുമരം) ക്ഷേത്ര ഭരണ സമിതി ട്രഷറര്‍ രവിവര്‍മ്മന്‍ മാസ്റ്റര്‍ തൈ നട്ടു പിടിപ്പിച്ച് ഉദ്ഘാടനം ചെയ്തു. ബാലഗോകുലം രക്ഷാധികാരി നിരീക്ഷ, സഹരക്ഷാധികാരി ശ്രീലക്ഷ്മി, വൃന്ദാവനം
അധ്യക്ഷ ശ്രീനി ജിജേഷ്, സെക്രട്ടറി സതീഷ് കാവടി, വിജയന്‍, സുജാത, എക്‌സിക്യൂട്ടീവ് അംഗങ്ങളായ രമ്യ, വനശ്രീ, പ്രതിഭ രമ്യ, പ്രീതി വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇലഞ്ഞി കൂവളം, ചെമ്പകം, കൊന്നപ്പൂ ,പവിഴമല്ലി, ചന്ദനം, സ്വര്‍ണ്ണ ചെമ്പകം, വേപ്പ് തുളസിച്ചെടി എന്നിവ വെച്ചു പിടിപ്പിച്ചു.

 

error: Content is protected !!