കാഞ്ഞങ്ങാട് :കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ കമ്മിറ്റി സംഘടന ക്ലാസ്സും ആദരവും സംഘടിപ്പിച്ചു. പുതിയകോട്ട ഫോര്‍ട്ട് വിഹാര്‍ ഹാളില്‍ നടന്ന നേതൃത്വ പരിശീലന ക്ലാസ് സംസ്ഥാന സെക്രട്ടറി പി. കുമാരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി. അബൂബക്കര്‍ ഹാജി അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി കെ.സുകുമാരന്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു. സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗീസ്, ജില്ലാ വൈസ് പ്രസിഡന്റു മാരായ പി.പി.അടിയോടി, മുരുഗപ്പന്‍ ആചാരി, കെ.സി. മൈക്കിള്‍, സംസ്ഥാന കമ്മിറ്റി മെമ്പര്‍ എം. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ രത്‌നാകരന്‍ പിലാത്തടം സ്വാഗതവും, വൈം, സി ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു.18 വര്‍ഷം തുടര്‍ച്ചയായി കാസര്‍കോട് ജില്ലായെ നയിച്ച സെക്രട്ടറി എന്ന നിലയിലുള്ള പ്രവര്‍ത്തനത്തിന് കെ. സുകുമാരന്‍ മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു. 80 വയസ് പൂര്‍ത്തിയാക്കുന്ന അദ്ദേഹത്തിന്റെ ജന്മദിനാഘോഷവും നടത്തി.
