മടിക്കൈ ചുള്ളിമൂല വണ്ണാര്‍ വളപ്പ് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം: പ്രവാസി കമ്മിറ്റി രൂപീകരണ യോഗം നടന്നു

ഷാര്‍ജ :മടിക്കൈ ചുള്ളിമൂല വണ്ണാര്‍ വളപ്പ് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം പുനരുദ്ധാരണത്തിന്റെ ഭാഗമായി പ്രവാസി കമ്മിറ്റി രൂപീകരണ യോഗം ഷാര്‍ജ റുവി അപ്പാര്‍ട്‌മെന്റ് വെച്ച് നടന്നു. ഹരീഷ് ചുള്ളിമൂല സ്വാഗതം പറഞ്ഞു. വിഷ്ണു മോഹന്‍ അധ്യക്ഷത വഹിച്ചു. രാമകൃഷ്ണന്‍, മണികണ്ഠന്‍, ചന്ദ്രന്‍ കാട്ടാമ്പള്ളി, ബാബു മതിരക്കോട്ട്, രവി, മധു, ബാബു കൊക്കോട്ട്, വിനോദ് എന്‍. പി, കൃഷ്ണന്‍, വിനോദ് കാണോത്ത് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ 34 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തെരെഞ്ഞെടുത്തു. തുടര്‍ന്ന് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. രാമകൃഷ്ണന്‍, എം. കെ ദിവാകരന്‍,എന്‍. പി ചന്ദ്രന്‍ തലക്കാനം, മണികണ്ഠന്‍ നായര്‍, ബാബു മതിരക്കോട്ട് (രക്ഷാധികാരികള്‍ ), വിഷ്ണു മോഹന്‍ മതിരക്കോട്ട് (പ്രസിഡന്റ് ),തങ്കരാജന്‍ (വൈസ് പ്രസിഡന്റ്), ഹരീഷ് ചുള്ളിമൂല (സെക്രട്ടറി),ദിനേശന്‍ മാടം (ജോയിന്റ് സെക്രട്ടറി), അജേഷ് ചെരിവളപ്പ് (ട്രഷറര്‍), വിനോദ് കാണോത്ത് (ജോയിന്റ്ട്രഷറര്‍).

error: Content is protected !!