കാഞ്ഞങ്ങാട് : കഴിഞ്ഞ അധ്യയന വര്‍ഷം നഗരസഭയിലെ ഉജ്വല വിജയം നേടിയ 375 പ്രതിഭകള്‍ക്ക് ആദരവ് നല്‍കി കാഞ്ഞങ്ങാട് നഗരസഭ.
നഗരസഭാ പരിധിയിലെ കഴിഞ്ഞ എസ്എസ് എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ 144 പ്ലാസ്ടു പരീക്ഷയില്‍ അ പ്ലസ് നേടിയ 54 എസ്എസ്എല്‍സി പരീക്ഷയില്‍ 100% വിജയം നേടിയ മുഴുവന്‍ സ്‌ക്കൂളുകളെയും എല്‍എസ്എസ് നേടിയ 56, യുഎസ്എസ് നേടിയ 85 വിദ്യാര്‍ത്ഥികളെയും ബിരുദ-ബിരുദാനന്തര പഠനത്തില്‍ റാങ്ക് നേടിയവരെയും കുടുംബശ്രീ അരങ്ങ് സംസ്ഥാന കലോത്സവം, ജില്ലാ – സംസ്ഥാന കേളോത്സവത്തില്‍ വിജയം നേടിയവരെയും തൈക്കോണ്ട-എം എം എസ് വിജയികളെയുമാണ് ആദരിച്ചത്. മണ്ഡലം എം എല്‍ എ ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങള്‍ നല്‍കി. വിദ്യാഭ്യാസത്തില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന്റെ ദിശ നേരായ രീതിയിലേക്ക് എത്തിക്കുന്നതിന് മുന്നിട്ടിറങ്ങണമെന്നും പ്രലോഭനങ്ങളില്‍ പെടാതെ ശരിയായ രീതിയില്‍ മുന്നേറാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, സ്ഥിരം സമിതി അധ്യക്ഷരായ കെ ലത, പി അഹമ്മദലി, കെ വി സരസ്വതി, കെ അനീശന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ , എന്‍ അശോക് കുമാര്‍, കെ കെ ബാബു, കെ വി മായാകുമാരി എന്നിവര്‍ ആശംസ നേര്‍ന്നു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ പ്രഭാവതി സ്വാഗതവും നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ഡോ. എ വി സുരേഷ് ബാബു നന്ദിയുംപറഞ്ഞു.
375 പ്രതിഭകള്‍ക്ക് ആദരവ് നല്‍കി കാഞ്ഞങ്ങാട് നഗരസഭ
