കാഞ്ഞങ്ങാട്:കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ മയങ്ങളില്‍ പ്രതിഷേധിച്ച് ജൂലൈ 9ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് മുഴുവന്‍ ആളുകളും രംഗത്തിറങ്ങണമെന്നും സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്നും,ഗതാഗത പ്രയാസം നേരിടുന്ന കാഞ്ഞങ്ങാട് പട്ടണത്തില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കണമെന്നും കാഞ്ഞങ്ങാട് നടന്ന കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ കോട്ടച്ചേരി ബാങ്ക് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വിപി പ്രശാന്ത് കുമാര്‍ നഗര്‍ കോട്ടച്ചേരി ബാങ്ക് ഹാളില്‍ നടന്ന സമ്മേളനം യൂണിയന്‍ ജില്ലാ സെക്രട്ടറി കെ വി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് വി വി ലേഖ അധ്യക്ഷത വഹിച്ചു. കെ വി തങ്കമണി, എ കെ ലക്ഷ്മണന്‍,എ വി സഞ്ജയന്‍, സി വിജയന്‍, പി ജയകല,എം വി ബാലചന്ദ്രന്‍, എം ജ്യോതി ബസു, എം സതീശന്‍,എന്നിവര്‍ സംസാരിച്ചു.എന്‍ പ്രിയേഷ് രക്തസാക്ഷി പ്രമേയവും, ഷനില്‍ കുമാര്‍. വി അനുശോചന പ്രമേയവുംഅവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ടി പി രാജേഷ് സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികള്‍
വി ഷനില്‍ കുമാര്‍(പ്രസിഡണ്ട്)
എന്‍ പ്രിയേഷ്, സി. അശോകന്‍ (വൈസ് പ്രസിഡണ്ട്മാര്‍)
ടി പി രാജേഷ്(സെക്രട്ടറി)
പി ജയകുമാര്‍, ടി പ്രസീന
(ജോയിന്‍ സെക്രട്ടറിമാര്‍)
എഅനിത(ട്രഷറര്‍)
