കാഞ്ഞങ്ങാട് : ജൂലൈ 21 ,22 തീയതികളിലായി കാസര്‍കോട് മുന്സിപ്പാല് ടൗണ്‍ഹാളില്‍ വെച്ച് നടക്കുന്ന കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന് സിഐടിയു സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ നിര്‍മ്മാണ തൊഴിലാളി യൂണിയന് സിഐടിയു കാഞ്ഞങ്ങാട് ഏരിയ പ്രവര്‍ത്തക കണ്വെന്ഷന് തീരുമാനിച്ചു. യൂണിയന് ജില്ലാ ജോയിന്‍ സെക്രട്ടറി എ ആര് ധന്യവാദ് ഉദ്ഘാടനം ചെയ്തു ഏരിയ പ്രസിഡന്റ് കെ. ശശി രാവണീശ്വരം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദാമോദരന്‍ പുല്ലൂര്‍ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായഎം ബാലകൃഷ്ണന് കാലിക്കടവ്, എം ശോഭ,
രാജന് പാലക്കി, എസ് ശശി, പ്രകാശന്മുട്ടില്, ശ്രീധരന് പെരിയ , യേശുദാസ് എന്നിവര്‍ സംസാരിച്ചു. കെ.ജി സജീവന് നന്ദിപറഞ്ഞു.
കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന് സി ഐ ടി യു സംസ്ഥാന സമ്മേളനം വിജയിപ്പിക്കും
