ഇരിയ :ഒരുമ കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികവും ജനറല്‍ ബോഡി യോഗവും വിവിധ കലാ പരിപാടികളോടുകൂടി നടന്നു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ രജനി നാരായണന് യോഗം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കരിച്ചേരി രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരവിന്ദന് പാറപ്പെരുതടി വരവ് ചിലവും റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രക്ഷാധികാരികളായ ഇ.കെ. ഷാജി, ബാലകൃഷ്ണന് ചൈത്രം,ഇ.കെ. രവി, ശാന്ത ഗോപാലകൃഷ്ണന്, ട്രഷറര്‍ സുമിത ഷാജി എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വ്യത്യസ്തമായ
വിനോദ വിജ്ഞാന പരിപാടികളും നടന്നു. പുതിയ ഭാരവാഹികളായി സതീശന് ബംഗ്ലാവ് (പ്രസിഡന്റ്), രാജേഷ് ഇരിയ (സെക്രട്ടറി),
അജിത ചോങ്കളം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
ഇരിയ ഒരുമ കൂട്ടായ്മ വാര്‍ഷികം നടത്തി; വാര്‍ഡ് മെമ്പര്‍ രജനി നാരായണന് ഉദ്ഘാടനം ചെയ്തു
