കാഞ്ഞങ്ങാട് : വ്യാജസ്വര്‍ണ പണയമാഫിയകള്ക്കെതിരെ ശക്തമായ നിയമ നിര്‍മ്മാണ നടത്തണമെന്ന് ഓള് കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന് കാസര്‍കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ഹോട്ടല്‍ ബേക്കല്‍ ഇന്റര്‍നാഷണലില്‍ നടന്ന സമ്മേളനവും
കുടുംബസംഗമവും അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പി. എ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എസ് അനൂപ് രാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. കെ. ഗോപു മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി റിപ്പോര്‍ട്ടും ട്രഷറര്‍ കെ.സുകുമാരന്‍ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പി. കെ രാജേശ്വരന്, സംസ്ഥാന സെക്രട്ടറി കെ.ജി മധുസൂദനന്, മുന്‍ സംസ്ഥാന പ്രസിഡന്റ് സി. കെ. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. എസ്.എസ് .എല്‍. സി,പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് മൊമെന്റോയും ക്യാഷ് അവാര്‍ഡും നല്കി.വൃക്ക രോഗിയായ വട്ടംതട്ട സ്വദേശിക്ക് ചികിത്സ സഹായം നല്കി.ജില്ലാ സെക്രട്ടറി പി.ജയചന്ദ്രന് സ്വാഗതവും , ജോയിന്റ് സെക്രട്ടറി ടി.പി സനല്‍ നന്ദിയും പറഞ്ഞു.
വ്യാജസ്വര്‍ണ പണയ മാഫിയകള്‍ക്കെതിരെ ശക്തമായ നിയമ നിര്‍മ്മാണം നടത്തണം; ഓള് കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന് കാസര്‍കോട് ജില്ലാ സമ്മേളനവും കുടുംബസംഗമവും അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പി. എ ജോസ് ഉദ്ഘാടനം ചെയ്തു.
