കാഞ്ഞങ്ങാട് മണ്ഡലം 11 ആം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി മഹാത്മാ ഗാന്ധി കുടുംബ സംഗമം; കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ: ഖാദര്‍ മാങ്ങാട് യോഗം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് മണ്ഡലം 11 ആം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധി കുടുംബ സംഗമം തോയമ്മല്‍ സാംസ്‌കാരിക നിലയത്തില്‍ വെച്ച് സംഘടിപ്പിച്ചു. കണ്ണൂര്‍ യുണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ: ഖാദര്‍ മാങ്ങാട് യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെയും , ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും , വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രമുഖ വ്യക്തികളെയും ആദരിച്ചു. വാര്‍ഡ് പ്രസിഡണ്ടും, കാഞ്ഞങ്ങാട് നഗരസഭാ മുന്‍ കൗണ്‍സിലറുമായ എം.കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി പി.വി.സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണന്‍ , പ്രവീണ്‍ തോയമ്മല്‍, മണ്ഡലം സെക്രട്ടറി മണിയന്‍ എം.കെ, എന്നിവര്‍ പ്രസംഗിച്ചു. ബാലാമണി എം സ്വാഗതവും, മണ്ഡലം വൈസ് പ്രസിഡന്റ് നാരായണന്‍ എന്‍ നന്ദിയുംപറഞ്ഞു.

 

error: Content is protected !!