കാഞ്ഞങ്ങാട് :കേരള പൂരക്കളി കലാ അക്കാദമിയുടെ ഒമ്പതാമത് സംസ്ഥാന സമ്മേളനം ജൂലൈ മാസത്തില്‍ ചാമുണ്ഡിക്കുന്ന് ശ്രീ വിഷ്ണുചാമുണ്ഡി ക്ഷേത്രത്തില്‍ വെച്ച് നടത്തും. സമ്മേളന വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. പയ്യന്നൂര്‍ എം എല്‍ എ യും പൂരക്കളി കലാ അക്കാദമി സംസ്ഥാന ചെയര്‍മാനുമായ ടി ഐ മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് അധ്യക്ഷനായി.
ഡോ. സി കെ നാരായണ പണിക്കര്‍, ജനാര്‍ദ്ദനന്‍ കുന്നരുവത്ത്, പി ദാമോദരപണിക്കര്‍ കാഞ്ഞങ്ങാട്, കുഞ്ഞിക്കണ്ണന്‍ കയ്യൂര്‍, സന്തോഷ് പാലായി ചോയ്യുമ്പു,കൊട്ടന്‍ കുഞ്ഞി അടോട്ട് തുടങ്ങിയവര്‍ സംസാരിച്ചു. സംഘടന സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപാലകൃഷ്ണപണിക്കര്‍ സ്വാഗതവും മേഖല ജനറല്‍ സെക്രട്ടറി വസന്തകുമാര്‍ കാട്ടുകുളങ്ങര നന്ദിയും പറഞ്ഞു. ഡോ.സി കെ നാരായണ പണിക്കര്‍ (ചെയര്‍മാന്‍), കൊട്ടന്‍ കുഞ്ഞി അടോട്ട്,
ജനാര്‍ദ്ദനന്‍ ചാമുണ്ഡികുന്ന് (വര്‍ക്കിംഗ് ചെയര്‍മാന്‍മാര്‍), കുഞ്ഞിക്കണ്ണന്‍ കയ്യൂര്‍ , സന്തോഷ് പാലായി, അനീഷ് ദീപം (വൈസ് ചെയര്‍മാന്‍മാര്‍), ഗോപാലകൃഷ്ണപണിക്കര്‍ (ജനറല്‍ സെക്രട്ടറി), ശ്രീധരന്‍ ചാലക്കാട്ട്, വസന്തകുമാര്‍ കാട്ടുകുളങ്ങര, ദിനേശന്‍ ചാമുണ്ടിക്കുന്ന് (കണ്‍വീനര്‍മാര്‍)
ടി വി ശ്രീധരന്‍ ചാമുണ്ഡികുന്ന്. (ട്രഷറര്‍), എന്‍ കൃഷ്ണന്‍ വെള്ളൂര്‍ (കോര്‍ഡിനേറ്റര്‍) എന്നിവരെ സംഘാടക സമിതി ഭാരവാഹികളായി തിരഞ്ഞെടുത്തു.
കേരള പൂരക്കളി കലാ അക്കാദമി സംസ്ഥാന സമ്മേളനം ജൂലൈയില്‍ ചാമുണ്ഡിക്കുന്നില്‍; സംഘാടക സമിതി രൂപീകരിച്ചു; പയ്യന്നൂര്‍ എം എല്‍ എയും പൂരക്കളി കലാ അക്കാദമി സംസ്ഥാന ചെയര്‍മാനുമായ ടി ഐ മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു
