കാഞ്ഞങ്ങാട് : ബന്ധുകളുടെ മരണം നാടിനെ കണ്ണുനീരിലാഴ്ത്തി. മുന്‍ പ്രവാസിയും കാരുണ്യ പ്രവര്‍ത്തനുമായ പുഞ്ചാവിയിലെ എന്‍ പി .കുഞ്ഞബ്ദുള്ള (65) ശനിയാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കുഞ്ഞബ്ദുള്ളയുടെ ഉറ്റ സുഹൃത്തും അയല്‍വാസിയും
ഉമ്മയുടെ സഹോദരി മകനുമായ പുഞ്ചാവിയിലെ എന്‍ പി .അബൂബക്കര്‍ (65) ഇന്നലെ വൈകിട്ട് അന്തരിച്ചത്. ഡയാലിസ് ചെയ്തു വന്നിരുന്ന അബൂബക്കര്‍ കുഞ്ഞബ്ദുള്ളയുടെ സംസ്കാര ചടങ്ങുകള്‍ സജീവമായി പങ്കെടുത്തിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: മുനീര്‍, ഫരിസ. മരുമകള്‍: ഷാനിദ് ,സമീറ .
സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി , ഹസൈനാര്‍, റസാഖ്, ഫാത്തിമ, കാദര്‍, അബ്ദുല്ല, സൈനബ, മുസ്തഫ, ജുനൈദ്.
